നഴ്സുമാരുടെ സേവനം ആവശ്യം; നെതര്‍ലന്റിലേക്ക് 40000 നഴ്‌സുമാരെ അയക്കാമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നെതര്‍ലന്റിലേക്ക് നഴ്‌സുമാരെ സേവനത്തിന് അയക്കാമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. നഴ്സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡിന് കേരളത്തില്‍ നിന്നുള്ള നഴ്സുമാരുടെ സേവനം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

നെതര്‍ലന്‍ഡില്‍ വലിയ തോതില്‍ നഴ്സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ നഴ്സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി..

Top