മുഖ്യമന്ത്രി നാളെ ദില്ലിക്ക്; മറ്റന്നാള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദില്ലിയിലേക്ക് തിരിക്കും. അടുത്ത ദിവസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്ക് പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

കെ റെയില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വികസന പദ്ധതികളില്‍ കേന്ദ്രത്തിന്റെ പിന്തുണ തേടാനുള്ള ചര്‍ച്ചകള്‍ക്കായാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. ഒപ്പം കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായവും കൊവിഡ് വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കാണമെന്നുമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

Top