മുഖ്യമന്ത്രി മാപ്പ് പറയണം : വി മുരളീധരൻ

പാലക്കാട്: പൊലീസ്  നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീം കോടതി നിലപാടിന് വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണ് നിയമ ഭേദഗതിയെന്നും വി മുരളീധരൻ പറഞ്ഞു.

ഓലപ്പാമ്പിനെ കാണിച്ച് കേന്ദ്ര ഏജൻസികളെ പേടിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര് ശ്രമിക്കുന്നത്. സഹതാപ തരംഗം പിടിച്ചു പാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇത് വിലപ്പോകില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

Top