പ്രശാന്ത് നായർക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിൽ വകുപ്പ് സെക്രെട്ടറിയേയൊ മന്ത്രിയേയൊ ധാരണാപത്രത്തെക്കുറിച്ച് പ്രശാന്ത് അറിയിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നയത്തിന് വിരുദ്ധമായാണ് ധാരണാപത്രമെന്ന് ഖണ്ഡിതമായ അഭിപ്രായമെന്നും മുഖ്യമന്ത്രി.

നയത്തിന് വിരുദ്ധമായതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവും ബിജെപിയുമായുള്ള പരസ്പരധാരണയുടെ ഭാഗമായാണ് ആരോപണം. എന്നാൽ ആരോപണങ്ങളൊന്നും ചെലവാകുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top