കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

ദുബായ്: കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ പ്രവാസിമലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമഅനുമതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും അന്തിമഅനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിനു ചേര്‍ന്നതല്ല. ഇക്കാര്യം ഇ.ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ചിലര്‍ കാര്യമറിയാതെയും മറ്റുചിലര്‍ മറ്റുചില ഉദ്ദേശത്തോടെയുമാണ് പദ്ധതിയെ എതിര്‍ക്കുന്നത്. നിര്‍ബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്‌നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തങ്ങള്‍ നേരിടുന്നതിന് കേരളം ലോകത്തിന് മാതൃകയാണെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാമേഖലയിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ നിക്ഷേപ സൗഹൃദ ഇടമാക്കി മാറ്റുന്നതിനുള്ള ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടു. കേരളത്തിന് പറ്റുന്ന വ്യവസായങ്ങള്‍ ആയിരിക്കണം എന്നത് മാത്രമേ ഉള്ളൂ എന്നും എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഖി , നിപ്പ , പ്രളയം , തുടങ്ങി മഹാ ദുരന്തങ്ങള്‍ , കോവിഡ് മഹാമാരി ഇതെല്ലാം നമുക്ക് നേരിടേണ്ടി വന്നു. എന്നാല്‍ നമ്മുടെ ഒരുമിച്ചുള്ള ഐക്യം ഇതിനെയെല്ലാം ചെറുത്തു. ദുരന്തം നേരിടുന്നതിന് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാടിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. അന്തിമ അനുമതിക്കായി കാത്തു നില്‍ക്കുകയാണ്. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണം. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ വഴിയുള്ള സമയം ഗണ്യമായി കുറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന് യു എ ഇ യിലെ മലയാളി സമൂഹം നല്‍കുന്ന സ്വീകരണ യോഗത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്.യു എ ഇ ഭരണാധികാരികളുടെ മലയാളികളോടുള്ള സ്‌നേഹം അടുത്തറിഞ്ഞുവെന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഞങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്താണെന്നു ദുബായ് ഭരണാധികാരി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് നാടുകളിലെ റോഡ് വികസനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ നാട്ടിലും വേണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളെന്നും നമ്മുടെ നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top