ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് അനൂവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 29 ശതമാനം വരെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 29 ശതമാനം എത്തിയ ടിപിആര്‍ ഇന്ന് ഇപ്പോള്‍ കുറഞ്ഞ് 10 ശതമാനത്തിലെത്തിയത്. പക്ഷെ ഇപ്പോള്‍ കുറയാതെ നില്‍ക്കുന്നു. തന്നെയുമല്ല മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. രോഗകളുടെ എണ്ണം കുറഞ്ഞതനുസരിച്ച് മരണം കുറഞ്ഞില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top