ക്രിസ്മസ് കിറ്റുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ജനങ്ങൾക്ക് ആശ്വസമായി ക്രിസ്മസ് കിറ്റ് നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിറ്റ് സംബന്ധിച്ച് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് മഹാമാരി തീർത്ത പ്രതിന്ധിയുടെ ഭാഗമായി ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ നിലപാട് നേരത്തെ തന്നെ സംസ്ഥാന സർക്കാർ എടുത്തിരുന്നു. അതിന്റെ ഭാഗമായി സൌജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും.

കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി നൽകുന്ന ഭക്ഷ്യ കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നൽകുന്നത്. കടല, പഞ്ചസാര, ചെറുപയർ, വെളിച്ചെണ്ണ, നുറുക്ക് ഗോതമ്പ്, മുളകുപൊടി, തുവരപ്പരിപ്പ്, തേയില, ഉഴുന്ന് എന്നിവയെല്ലാം തുണിസഞ്ചിയിലാക്കി വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്.  സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി വീതമാണ് ചെലവഴിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Top