ആളുകളിലേക്ക് വര്‍ഗീയത കുത്തിവയ്ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആളുകളിലേക്ക് വര്‍ഗീയത കുത്തിവയ്ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയിലെ ആര്‍എസ്എസ് പ്രകടനത്തില്‍ കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍ കേട്ടുവെന്നും വസ്ത്രം, ഭക്ഷണം തുടങ്ങിയവയില്‍ ആര്‍എസ് എസ് കടന്നാക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഹലാല്‍ വിവാദത്തില്‍ വിദ്വേഷം പടര്‍ത്തുകയാണ് ആര്‍എസ്എസ് ലക്ഷ്യം. മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസ് ബോധപൂര്‍വം ശ്രമിക്കുന്നു. ആര്‍എസ്എസ്‌കാര്‍ വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നു. നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല എന്നായിരുന്നു വാക്കുകള്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Top