നാണംകെട്ട അവസ്ഥ കോണ്‍ഗ്രസിന്റേത് ;ത്രിപുരയില്‍ സിപിഐഎമ്മിന്റെ അടിത്തറ ശക്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ത്രിപുര തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കോണ്‍ഗ്രസുകാര്‍ മുഴുവനും ബിജെപിയിലേക്ക് പോയത് തികച്ചും അപ്രതീക്ഷിതമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വോട്ടിനൊപ്പം കോണ്‍ഗ്രസിന്റെ 38 ശതമാനം വോട്ട് കൂടി ലഭിച്ചതോടെ ബിജെപിയുടെ വിജയം എളുപ്പമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ത്രിപുരയില്‍ സിപിഐഎമ്മിന്റെ ജനകീയ അടിത്തറ ശക്തമാണ്. സിപിഐഎം ആക്രമണം അഴിച്ചു വിടുകയാണെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

എന്തൊരു നാണംകെട്ട അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്. രാജ്യത്തെ കോണ്‍ഗ്രസ് അപമാനകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Top