വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി : മുഖ്യമന്ത്രി

Pinaray vijayan

മലപ്പുറം: പൊലീസിന്റെ വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് പൊലീസിന് കളങ്കമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി മുതല്‍ നിയമത്തില്‍ നിന്ന് വ്യതിചലിച്ച് കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരായാലും ഏത് പദവിയിലിരിക്കുന്നവരായാലും ശക്തമായ നടപടി നേരിടേണ്ടി വരും. പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തത് ഒഴിവാക്കുകയും വേണം. സേനയുടെ യശസ്സ് ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന സത്യപ്രതിജ്ഞാ വാചകം പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണമെന്നും പൊലീസില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top