മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പ് അപകടത്തില്‍പ്പെട്ടു; 4 പൊലീസുകാര്‍ക്ക് പരുക്ക്

കളമശേരി: മുഖ്യമന്ത്രിയുടെ പൈലറ്റ് ജീപ്പ് കളമശേരി അപ്പോളോ ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ടു. ഇന്‍ഫോപാര്‍ക്ക് സിഐ അടക്കം 4 പൊലീസുകാര്‍ക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നില്‍ പോയ ബൈക്ക് യാത്രികന്‍ വെട്ടിച്ചതാണ് അപകട കാരണമെന്നു പറയുന്നു. ബൈക്ക് യാത്രികനെ പൊലീസ് തിരയുന്നുണ്ട്. വൈകിട്ട് 5.30 ഓടെയാണ് അപകടം.

Top