യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങുന്നു, നാളെ കേരളത്തിൽ

ലണ്ടൻ : യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം .

കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി മന്ത്രിമാരായ വീണ ജോർജും പി രാജീവും ചർച്ച നടത്തിയിരുന്നു . കരമാർ​ഗം മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല .

മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു . യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു

അതേസമയം മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവിൽ ആണെന്നുമാണ് സർക്കാർ വിശദീകരണം

Top