പ്രതിപക്ഷത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി. നിയസഭയുടെ ചരിത്രത്തില്ലാത്ത കാര്യമാണ് ഇന്നുണ്ടായത്. പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് അവർ തന്നെ തടസ്സപ്പെടുത്തി. ചോദ്യോത്തര വേള പൂർണമായും തടസ്സപ്പെടുത്തി. റൂൾ 50 നോട്ടീസ് വിവിധ പ്രശ്നങ്ങളിൽ വരാറുണ്ട്. ചട്ടവിരുദ്ധമായി ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി. ചോദ്യോത്തരവേള തടസ്സപ്പെടുത്തിയത് എന്തിനെന്ന് ആരും ഇതുവരെ പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിക്കാൻ തയ്യാറായില്ല. അതുപോലെ സർക്കാരിന്റെ മറുപടി കേൾക്കാനും പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയിൽ കണ്ടത്.

ജനാധിപത്യത്തിന്റെ ലംഘനമാണ് സഭയിൽ നടന്നത്. സഭ തടസ്സപ്പെടുത്തിയതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. കുറെ കാലമായി യുഡിഎഫ് പ്രയോഗിക്കുന്ന ഹീന തന്ത്രത്തിന്റെ ഭാഗമാണിത്. നാട്ടിൽ കലാപവും അരക്ഷിതാവസ്ഥയും ഉണ്ടാക്കനുള്ള യുഡിഎഫിനറെ ശ്രമം. സഭയിൽ കാര്യങ്ങൾ പറയാതെ പുറത്ത് കാര്യങ്ങൾ പറയുന്നത് ശരിയാണോ. പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടി. ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കുതതന്ത്രങ്ങളുടെ പതിപ്പാണ് സഭയിലും കണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.

രാഹുലിന്റെ ഓഫീസിനെതിരായ ആക്രമണം ആരും ന്യായീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായി എസ് എഫ് ഐ നടത്തിയ ആക്രമണം ഗൗരവകരമാണ്.

കൽപ്പറ്റ സംഭവം ആരു ചെയ്തു എന്നടിസ്ഥാനമാക്കിയല്ല അപലപിച്ചത്. സിപിഎമ്മും എൽഡിഎഫും കൃത്യമായ നിലപാടെടുത്തു. ചട്ട വിരുദ്ധമാണെന്ന് പറഞ്ഞിട്ടും ആവർത്തിക്കുന്ന നില വന്നപ്പോഴാണ് സ്പീക്കർ സഭ നിർത്തിയത്. പത്ര ഓഫീസിനെതിരെ അടക്കം അക്രമണം ഉണ്ടായി. തെറ്റായ ഒരു സംഭവം ഉണ്ടായപ്പോൾ തെറ്റായ ഒരുപാട് കാര്യങ്ങൾ ഉണ്ടാക്കാൻ നോക്കി.

കേരളത്തിലെ കോൺഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാട്. രാഹുലിനെ ഇ ഡി ചോദ്യം ചെയ്തതിൽ സിപിഎമ്മിന് യാതൊരു പങ്കുമില്ല. രാഹുലിനെ ചോദ്യം ചെയ്യുന്നതിൽ സിപിഎം കൈയ്യടിച്ച് കൊടുത്തിട്ടില്ല. ആക്രമണം ആർഎസ് എസിനെ തൃപ്തിപ്പെടുത്താനെന്ന് പറയുന്നത് എന്തിന്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനു നേരെ പ്രതിപക്ഷ നേതാവ് അക്രോശിച്ചു. ചോദ്യം ചോദിച്ചതിന്റെ പേരിൽ ഭീഷണി മുഴക്കുന്നതും ആദ്യം. ധീരജിന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് അപഹസിച്ചു.
എൽഡിഎഫിന്റേത് വേറിട്ട സംസ്ക്കാരം. രണ്ടുതരം നിലപാട് സിപിഎമ്മിന് ഇല്ല.

ഗാന്ധിജിയുടെ ചിത്രം തകർത്തത് ആരുടെ കുബുദ്ധിയാണ്. ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകർ പോയതിനു ശേഷമാണ് . രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണ് . കോൺഗ്രസ്സുകാർ ഗാന്ധി ശിഷ്യർ തന്നെയാണോ . ബിജെപിയോടൊപ്പം ചങ്ങാത്തത്തോടെ നീങ്ങുന്നത് കോൺഗ്രസ്സുകാരാണ്. സംഘപരിവാർ ശക്തികൾക്കെതിരെ ശക്തമായ നടപടിയാണ് സി പി എം സ്വീകരിക്കുന്നത് . മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Top