സി.എം രവീന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിടുക്കത്തിലുള്ള നീക്കത്തിന് ഉദ്ദേശമില്ലെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിന് ശേഷം സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്നയുടെ മൊഴി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ ഗുണകരമാകുമെന്നാണ് ഇഡി വിലയിരുത്തല്‍.

അതേസമയം എം ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചക്കുള്ളിലെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം. കള്ളപ്പണക്കേസിലെ രണ്ടാമത്തെ ഇഡി കുറ്റപത്രമാണിത്. ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം തുടരും.

Top