സി.എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യില്ല

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലില്‍ നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സി.എം രവീന്ദ്രന്റെ ആവശ്യം ഇഡി അനുവദിച്ചു. വൈദ്യ പരിശോധന ഉണ്ടെന്നും അത് മുടക്കാനാകില്ലെന്നും കാട്ടിയാണ് സി.എം രവീന്ദ്രന്‍ ഒഴിവ് ആവശ്യപ്പെട്ടത്.

രണ്ട് ദിവസം സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇന്ന് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട ദിവസം ആയിരുന്നു. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ എത്തണമെന്നായിരുന്നു ഇഡി സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് ഇഡിക്ക് ഇമെയില്‍ അയച്ചത്. വൈദ്യ പരിശോധന ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.

Top