സി എം രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം : സി.എം. രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യും. അടുത്തയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് ആലോചന. സ്വപ്ന സുരേഷിന്റെ മൊഴിയിൽ നിന്നു ലഭിച്ച വിവരങ്ങൾ അന്വേഷിക്കുന്നതിനാണു ചോദ്യം ചെയ്യൽ.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ ഫോണിലേക്കു വിളിച്ചതിനെക്കുറിച്ചുളള മൊഴിയുടെ അടിസ്ഥാനത്തിലാണു രവീന്ദ്രനെയും ചോദ്യം ചെയ്യണമെന്ന തീരുമാനത്തിലേക്കു കസ്റ്റംസ് എത്തിയത്.

Top