സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമായി. ഒരാഴ്ച വീട്ടില്‍ വിശ്രമിക്കാനാണ് നിര്‍ദ്ദേശം. ഗുളികകള്‍ കഴിച്ചാല്‍ മാത്രം മതിയെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ചികിത്സ തേടിയത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ വിലയിരുത്തിയത്.

Top