സി.എം രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനായി നിയമോപദേശം തേടി

തിരുവനന്തപുരം: വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതു സംബന്ധിച്ച് നിയമോപദേശം തേടി.

അറസ്റ്റിലായ എം.ശിവശങ്കര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനു സ്വപ്നയുമായി ഉണ്ടായ സൗഹൃദത്തിനു സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധം. എന്നാല്‍ സി.എം.രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത് പാര്‍ട്ടിയാണ്. രവീന്ദ്രനെ വിശ്വാസമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധത്തിലാകും.

കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ദേഹാസ്വാസ്ഥ്യവും തലവേദനയും കാരണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട രവീന്ദ്രന്‍ നിരീക്ഷണത്തിലാണ്. കാര്യമായ ആരോഗ്യപ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Top