സി.എം രവീന്ദ്രന്‍ ഇഡിക്കു മുമ്പില്‍ ഹാജരായി

കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ എന്‍ഫോഴ്‌സിമെന്റിനു മുന്നില്‍ ഹാജരായി. അദ്ദേഹം ചോദ്യം ചെയ്യലില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അതിലെ വിധിക്ക് കാത്തുനില്‍ക്കാതെ രാവിലെ 8.50 ഓടെ ഇ.ഡി ഓഫീസില്‍ എത്തുകയായിരുന്നു

മുമ്പ് മൂന്നു തവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. എന്നാല്‍ നടുവേദനയുടെ പ്രശ്നം ഒഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Top