സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ ടെലിമെഡിസിന്‍ വലിയ ആശ്വാസമായിരുന്നു. അത് പ്രാദേസിക തലത്തിലും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതോടൊപ്പം സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. ഈ അനുഭവം സ്വകാര്യ മേഖലകളില്‍ കൂടി പങ്കുവയ്ക്കും. ഈ ഘട്ടത്തില്‍ ജോലിക്കുപോകാത്ത സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് ജില്ലാ കളക്ടര്‍ ഉറപ്പുവരുത്തണം.

എല്ലാ പഞ്ചായത്തിലും ജീവനക്കാര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോള്‍ പ്രതിരോധപ്രവര്‍ത്തന രംഗത്തുളള സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇതു വലിയ പിന്തുണയാകും. കാസര്‍കോട് ജില്ലയില്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ ഇടപെടല്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അവിടെ അധ്യാപകര്‍ വാര്‍ഡ്തല സമിതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പങ്കാളികളാകുകയാണ്.

Top