യന്ത്ര തകരാര്‍:മുഖ്യമന്ത്രി സഞ്ചരിക്കേണ്ട വിമാനം തിരിച്ചിറക്കി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കേണ്ട നാവിക സേനാ വിമാനത്തിന് യന്ത്ര തകരാര്‍.കണ്ണൂരില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യാനായില്ല.

കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകരാറിലായത്.അതിനാല്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കായില്ല.വിമാനം തകരാറിലായതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കുകയായിരുന്നു.

പന്ത്രണ്ടേമുക്കാലോടെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ വിമാനം പുറപ്പെടാനിരുന്നത്. എന്നാൽ വിമാനത്തിന്‍റെ ബാറ്ററി കേടായതിനാൽ ടേക്ക് ഓഫ് ചെയ്യാനാകില്ലെന്ന് വ്യക്തമായി. യന്ത്രത്തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ശരിയായില്ല. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രയ്ക്കുള്ള സൌകര്യമൊരുക്കി.

Top