മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 4 പേര്‍ക്കെതിരെ കേസ്‌

മലപ്പുറം: സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിയ നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം താനൂരിലാണ് സംഭവം.

കരിങ്കപ്പാറ സ്വദേശി തൊട്ടിയില്‍ സെയ്തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്, റാസിം റഹ്മാന്‍ കോയ, അറക്കല്‍ അബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. സി.പി.എം. പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Top