സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയം കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്.

ഇതുവരെ സംസ്ഥാനത്ത് 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 116 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

21044 പേരാണ് സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 464 പേര്‍ ആശുപത്രിയിലാണ്. ഇന്ന് മാത്രം 132 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

22,360 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21,475 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ 55 പേരും കാര്‍ഗോഡ്‌ 15 പേരും കോഴിക്കോട്ട് 11 പേരുമാണ് ചികിത്സയിലുള്ളത്. വയനാട്, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top