ക്യാമ്പ് വിട്ട് പോകുമ്പോള്‍ 10,000 നല്‍കും, ചെലവുകളൊക്കെ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തത്തില്‍ അകപ്പെട്ട 8,69,224 പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വെള്ളത്തില്‍ മുങ്ങിയ 31 ശതമാനം വീടുകളും വാസയോഗ്യമാക്കിയിട്ടുണ്ടെന്നും, 7,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, 50,000 വീടുകള്‍ ഭാഗികമായിട്ടാണ് നശിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പുകളിലുള്ളവര്‍ വീട്ടില്‍ പോകുമ്പോള്‍ ഒരു കുടുംബത്തിന് അക്കൗണ്ടില്‍ 10,000 രൂപ നല്‍കുമെന്നും, ഇതിനായി അക്കൗണ്ട് വിവരങ്ങള്‍ ക്യാമ്പുകളിലെ റവന്യു അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാത്രമല്ല, തിരുവോണദിവസം തന്റെ ഓഫിസ് പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്നും, ദുരന്തം നേരിട്ടവര്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി റജിസ്റ്റര്‍ ചെയ്യണം, നേരിട്ടും റജിസ്റ്റര്‍ ചെയ്യാം, അക്ഷയയിലൂടെയുള്ള സേവനം സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെലവുകളൊക്കെ സര്‍ക്കാര്‍ വഹിക്കും. മഴക്കെടുതി നാശം വിതച്ച എല്ലായിടത്തും ഇതു ബാധകമായിരിക്കും. നഷ്ടപ്പെട്ട രേഖകള്‍ തിരിച്ചുനല്‍കുന്നതിനായി ഐടി വകുപ്പ് സോഫ്റ്റ്വെയര്‍ തയാറാക്കി. ഒരു കേന്ദ്രത്തില്‍നിന്ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top