അസ്ഹറുദ്ദീനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നെന്നും വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.” മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയെ അസ്ഹറുദ്ദീന്‍ 137 റണ്‍സ് മികവില്‍ പരാജയപ്പെടുത്തിയത്.

Top