വിദേശ നാണ്യം അയക്കുന്ന പ്രവാസികളെ ചതിക്കരുത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പൊതുബജറ്റില്‍ ആദായ നികുതിയില്‍ വരുത്തിയ മാറ്റങ്ങള്‍ രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇത് പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

പുതിയ ഭേദഗതി പ്രകാരം നാട്ടില്‍ വരുന്ന പ്രവാസികളില്‍ പലരും ആദായ നികുതി ഇളവിന് പുറത്താകും എന്നാണ് കേരളത്തിന്റെ ആശങ്ക. നിലവില്‍ വര്‍ഷത്തില്‍ 182 ദിവസമോ അതിലേറെയോ ദിവസം ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കാണ് നികുതി ബാധകം. എന്നാല്‍ ഇത് 120 ദിവസമായി കുറക്കുന്നതാണ് പുതിയ ഭേദഗതി.

വിദേശ നാണ്യം ഇന്ത്യയിലേക്കയക്കുന്ന പ്രവാസികളുടെ ചങ്ക് തകര്‍ക്കുന്ന ഈ വിരുദ്ധ ഭേദഗതിയില്‍ രാജ്യം പിന്മാറണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ബജറ്റില്‍ കേരളം മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം അവഗണിച്ചെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top