കോവിഡ് കാലമാണ്, അക്രമസമരങ്ങള്‍ ഒഴിവാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് അക്രമസമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. നിയമവിരുദ്ധമായി കൂട്ടംകൂടി പൊതുമുതല്‍ നശിപ്പിച്ചാല്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ജാഗ്രത പാലിക്കാതെയുള്ളതാണ്. സംഘര്‍ഷങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മാസ്‌ക് ഉപയോഗിക്കാതെ, അകലം പാലിക്കാതെയുള്ള ഏതൊരു പ്രവര്‍ത്തനവും ഇപ്പോള്‍ നടത്തുന്നത് ഉചിതമല്ല.
ഇത് എല്ലാവരും ഉള്‍കൊള്ളണം. അക്രമസമരം പൂര്‍ണമായി ഒഴിവാക്കണം. ഈ ഘട്ടത്തില്‍ ഇത്തരത്തിലുള്ള രീതികള്‍ നാടിനെതിരെയുള്ള വെല്ലുവിളിയാണ്. രോഗവ്യാപനം പ്രോത്സാഹിപ്പിക്കരുത്. കെ.ടി.ജലീല്‍ വിഷയത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളില്‍ സംഘര്‍ഷമുണ്ടായി. 385 കേസ് റജിസ്റ്റര്‍ ചെയ്തു, 1131 പേര്‍ അറസ്റ്റിലായി.

Top