പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി

pinarayi

ആലപ്പുഴ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ ഇന്ന് അദ്ദേഹം സന്ദര്‍ശിച്ചു. ആളുകള്‍ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധിപ്പിച്ചു. ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളേജ് ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കമുള്ള സംഘം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. വടക്കന്‍ പറവൂരിലും ചാലക്കുടിയിലും അദ്ദേഹം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യും. തുടര്‍ന്നും എല്ലാ സഹായങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നാല് ജില്ലകളിലെ അഞ്ച് ക്യാംപുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ സന്ദര്‍ശനം. ഉച്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. വൈകിട്ട് തിരുവനന്തപുരത്ത് അവലോകന യോഗവും ഉണ്ട്.

Top