ഗവർണറുടെ ക്രിസ്മസ് വിരുന്ന്, മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഗവർണറുടെ ക്ഷണം നിരസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഗവർണറുടെ വിരുന്നിൽ പങ്കെടുക്കില്ല. നാളെ വൈകീട്ട് ഡൽഹിയ്ക്ക് പോകുമെന്നും വിരുന്നിൽ പങ്കെടുക്കാൻ കഴിയില്ലെന്നും സതീശൻ അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ഗവർണർ രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

സർവകലാശാല അടക്കമുള്ള വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെയാണ് ഗവർണർ വിരുന്നിന് ക്ഷണിച്ചത്. ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബിൽ നിയമസഭ നാളെ പരിഗണിക്കാനിരിക്കുകയാണ്.

സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ഗവർണറെ ക്ഷണിച്ചിരുന്നില്ല. തുടർന്ന് ആദിവാസികൾക്കൊപ്പമാണ് ഗവർണർ ഓണം ആഘോഷിച്ചത്.

Top