മനുഷ്യ മഹാ ശൃംഖലയില്‍ കുടുംബ സമേതം അണിചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന മനുഷ്യ മഹാശൃംഖലയ്ക്ക് തുടക്കമായി. തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്നത്. ഭാര്യ കമലയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കുടുംബ സമേതമാണ് പിണറായി വിജയന്‍ പ്രതിഷേധത്തിനെത്തിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എംവി ഗോവിന്ദന്‍, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും പാളയത്താണ് അണിനിരന്നത്. സംവിധായകന്‍ കമല്‍ , ഭാഗ്യലക്ഷ്മി ,സിഎസ് ചന്ദ്രിക തുടങ്ങി ഒട്ടേറെ പേര്‍ പാളയത്ത് മനുഷ്യ മഹാശൃംഖലക്കെത്തി.

ഭരണഘടനയുടെ ആമുഖം വായിച്ചാണ് മനുഷ്യ മഹാശൃംഖല ആരംഭിച്ചത്. കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെയാണ് മനുഷ്യ മഹാശൃംഖല സംഘടിപ്പിക്കുന്നത്.

കാസര്‍ഗോഡ് എസ് രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയായി.എം.എ ബേബി അവസാന കണ്ണിയുമായി.

Top