ഐഎംഎ വിദഗ്ധ സമിതിയല്ല; ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണ്: മുഖ്യമന്ത്രി

 

എംഎ വിദഗ്ധ സമിതിയല്ലെന്നും ഡോക്ടര്‍മാരുടെ ഒരു സംഘടന മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശനങ്ങളില്‍ ഐഎംഎയ്ക്ക് മറുപടിയുമായി പറയുകയായിരുന്നു മന്ത്രി. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ല. സര്‍ക്കാരിന് ആരെയും മാറ്റിനിര്‍ത്തുന്ന നിലപാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ വിദഗ്ധ സമിതി എല്ലാവരുടെയും അഭിപ്രായം തേടുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സമിതികള്‍ വേറെയുണ്ട്. അതില്‍ ഐഎംഎ അംഗങ്ങളായ ഡോക്ടര്‍മാരുമുണ്ട്. ഇത്തരം സമിതികളുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം ശക്തമായതോടെ മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചിരുന്നു. ഇതില്‍ ഐഎംഎയുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. ഐഎംഎ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top