കയ്യാങ്കളി കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കയ്യാങ്കളി കേസില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭയില്‍ നടന്ന സംഭവം സംസ്ഥാനത്തിനെതിരായ കുറ്റമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണം. വനിത എംഎല്‍എമാര്‍ നല്‍കിയ പരാതിയിലും കാര്യങ്ങള്‍ നിയമത്തിന്റെ വഴിയെ പോകട്ടെയെന്നും സതീശന്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥകളെ കാറ്റില്‍ പറത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ വി.ഡി സതീശന്‍ വനിതാ അംഗങ്ങളെ അപമാനിക്കുകയാണെന്ന് ഇ.എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. സതീശന്റെ പരാമര്‍ശം നീക്കണമെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.

കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടതി അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top