നാടിന്റെ വികസനത്തിന് ഒറ്റക്കെട്ടായി നില്‍ക്കണം, സര്‍ക്കാര്‍ നിലപാട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: സര്‍ക്കാരിന്റെ നിലപാട് ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ വേദിയിലാണു പരാമര്‍ശം.

നാടിന്റെ വികസനത്തിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാലത്തു കേരളം ദേശീയ പാതകളുടെ കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ വീതി പോലുമില്ലാത്ത ദേശീയ പാതകള്‍ ഒരു കാലത്തു കേരളത്തിലുണ്ടായിരുന്നു.

ഏറെ നാള്‍ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണു ഇക്കാര്യത്തില്‍ ധാരണയിലെത്താനായത്. ദേശീയ പാതയ്ക്കായുള്ള സ്ഥലം ഏറ്റെടുപ്പിന് എതിര്‍പ്പുമായി ഒട്ടേറെപ്പേര്‍ അന്നും രംഗത്തെത്തിയിരുന്നു. എന്നാല്‍ നാടിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.

Top