ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതില്‍ സര്‍ക്കാറിന് ആശങ്കപ്പെടാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്‍ഐഎയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്.

അന്വേഷണത്തിന്റെ ഭാഗമായി എത്രസമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം, ചോദ്യം ചെയ്യലിന്റെ ഭാഗമായി എന്ത് നിലപാടടെടുക്കണം എന്നത് എന്‍ഐഎ തീരുമാനിക്കേണ്ടതാണ്. അതില്‍ സര്‍ക്കാറിനൊരു കാര്യവുമില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top