CM not to attend R Shankar’s statue unveiling ceremony

കൊല്ലം: ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രക്ക് പകരം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ പേരുള്ള ശിലാഫലകം അര്‍ധരാത്രിയില്‍ രഹസ്യമായി എടുത്തുമാറ്റി.

ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതായുള്ള വാര്‍ത്ത വിവാദമായതിനു പിന്നാലെയാണ് ശിലാഫലകം മാറ്റിയത്.

ശങ്കര്‍ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തീരുമാനം എടുത്തിരുന്നതായാണ് സൂചന. പ്രതിമയ്ക്ക് മുന്നില്‍ സ്ഥാപിക്കാനായി മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയ പുതിയ ഫലകത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയ പുതിയ ഫലകത്തിന് രണ്ട് ദിവസം മുന്‍പ് തന്നെ കൊല്ലത്തെ തുഷാര ഗ്രാനൈറ്റസ് എന്ന സ്ഥാപനത്തിന് എസ്എന്‍ഡിപി നേതാക്കള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Top