CM not to attend R Shankar’s statue unveiling ceremony

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തിയതില്‍ ബിജെപിക്ക് പങ്കില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. നടപടിയെ വിവാദമാക്കി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷനുണ്ടാകില്ല. ചടങ്ങില്‍ ആമുഖപ്രസംഗമാകും താന്‍ നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top