മുഖ്യമന്ത്രിയും വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സി പി ഐഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന സ്വകാര്യ റിസോര്‍ട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളും കോടതി വിധികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്തിട്ടുണ്ടാവുക. എന്നാല്‍ ഈ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്.

 

 

 

Top