മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Manohar Parrikar

പനാജി : ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗോവയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നും അടുത്ത 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഏറെ നാളായി പരീക്കര്‍ ചികിത്സയിലാണ്.

Top