അഴിമതിമുക്ത കേരളം പദ്ധതിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് അഴിമതികൾക്കെതിരെ അഴിമതിമുക്ത കേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഴിമതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് പരാതിപ്പെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാനാണ് അഴിമതിമുക്ത കേരളം നടപ്പാക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഈ പദ്ധതി തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കി ഈ അതോറിറ്റി അതാത് വകുപ്പുകൾക്ക് കൈമാറും. വിജിലൻസസ് അടക്കമുള്ള സംവിധാനങ്ങൾക്ക് ആവശ്യമെങ്കിൽ പരാതി നൽകും. രണ്ട് ഉദ്യോഗസ്ഥർ കണ്ട ശേഷമാണ് ഈ പരാതി സംവിധാനത്തിലേക്ക് കൈമാറുക. കഴമ്പില്ലാത്ത പരാതികൾ ഇത് വഴി ഫിൽട്ടർ ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top