മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയോടെ തലസ്ഥാനത്ത് തിരിച്ചെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ആയിരുന്ന മുഖ്യമന്ത്രി പിന്നീട് കോവിഡ് ബാധിതനായതിനെ തുടർന്ന് ചികിത്സയിലും നിരീക്ഷണത്തിലും ആയിരുന്നു. അതുകൊണ്ടു തന്നെ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.

തലസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് മുഖ്യമന്ത്രി ഓൺലൈൻ ആയി മന്ത്രി സഭായോഗങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. തലസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും.

Top