“പിണറായി അനുകൂലിക്കില്ല, ദേവെഗൗഡയെ കൊണ്ട് കളവു പറയിക്കുന്നത് കുമാരസ്വാമി”; സിഎം ഇബ്രാഹിം

ബെംഗളൂരു : ഒരുകാലത്തും ബിജെപി സഖ്യത്തെ സിപിഎം അനുകൂലിക്കില്ലെന്ന് ജനതാദൾ (എസ്) പുറത്താക്കിയ സംസ്ഥാന അധ്യക്ഷൻ സി.എം.ഇബ്രാഹിം. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ കൊണ്ട് കളവു പറയിക്കുന്നതിൽ മകനും നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമി അഗ്രഗണ്യനാണ്. മന്ത്രി കെ.കൃഷ്ണൻകുട്ടി ബിജെപി സഖ്യത്തിന്റെ ഭാഗമായ ദളിനൊപ്പമാണോ നിലകൊള്ളുന്നതെന്നു ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. ദേവെഗൗഡയ്ക്ക് ഒപ്പമാണെങ്കിൽ, ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടു.

നേരത്തെ ദേവെഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രിയുടെ പൂർണ സമ്മതത്തോടൊണെന്നായിരുന്നു ദേവെഗൗഡയുടെ വാദം.

Top