മുഖ്യമന്ത്രി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറച്ചുവെയ്ക്കുന്നു; കെ.സുരേന്ദ്രന്‍

തൃശൂര്‍: സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യം മറച്ചുവെക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് മരണ നിരക്ക് കുറയുന്നത് തങ്ങളുടെ കഴിവുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുകയാണ്. ഇത് രാജ്യത്ത് മൊത്തത്തില്‍ മരണ നിരക്ക് കുറയുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

രാജ്യത്ത് മൊത്തത്തില്‍ ഉള്ള കോവിഡ് മരണ നിരക്ക് ലോക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. സര്‍ക്കാരിന്റെ കഴിവ് കൊണ്ടല്ല ഇവിടെ മരണ നിരക്ക് കുറയുന്നത് എന്നത് ഇനിയെങ്കിലും മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോവിഡ് രോഗികളോട് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് കാട്ടുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ കെട്ടിയിട്ടിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവില്‍ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നു. മതിയായ ആംബുലന്‍സ് സൗകര്യങ്ങള്‍ ഇല്ല, ആംബുലന്‍സില്‍ ബലാത്സംഗം വരെ നടന്നിട്ടും ആവശ്യത്തിന് കെയര്‍ടേക്കര്‍മാര്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top