ഓഖി ദുരന്തം ; 25 കുടുംബങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം നല്‍കി

Pinarayi Vijayan

തിരുവനന്തപുരം : ഓഖി ദുരിതബാധിതര്‍ക്കുള്ള ധനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. 25 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവുമാണ് വിതരണം ചെയ്തത്.

ദുരന്തത്തില്‍പ്പെട്ട് തിരിച്ചെത്താത്തവരുടെ കുടുംബത്തിനും ഇതേ സഹായം നല്‍കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവന്‍ രക്ഷപ്പെട്ട് തൊഴില്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേകമായി പരിഗണിച്ച് കൊണ്ട് പുനരധിവാസത്തിനുതകുന്ന സഹായം നല്‍കുമെന്നും, ഓഖി ദുരന്തത്തിന്റെ അനുഭവത്തില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

എല്ലാ മത്സ്യതൊഴിലാളികളും കടലിലേക്ക് ഇറങ്ങുമ്പോള്‍ കടലില്‍ പോയതാരെണെന്ന സന്ദേശം ഫിഷറിസ് മന്ത്രാലയം ഒരുക്കുന്ന കേന്ദ്രത്തില്‍ അറിയിക്കുന്ന രീതിയുണ്ടാക്കും. കടലില്‍ പോകുന്ന എല്ലാവര്‍ക്കും വ്യക്തിപരമായി സന്ദേശം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top