ഓണക്കാലത്ത്‌ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനുള്ള നടപടികളുമായി മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിനുകളും, ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകളും കേരളത്തിലേക്ക് അനുവദിക്കുവാന്‍ കേന്ദ്ര റെയില്‍വേമന്ത്രിക്കും സിവില്‍ വ്യോമയാനമന്ത്രിക്കും മുഖ്യമന്ത്രി കത്തുകളയച്ചു.

ഇക്കൊല്ലം ഓണത്തോടൊപ്പം ബക്രീദും വരുന്നതിനാല്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരുന്നവരുടെ തിരക്ക് വളരെ കൂടുതലായിരിക്കും.

അതിനാല്‍ തിരക്ക് മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര റെയില്‍വേമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Top