ലക്ഷദ്വീപ് ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പമുണ്ട്; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപില്‍ അടുത്തിടെ നടന്ന പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയും, സാമൂഹിക പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തലസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ എല്ലാ പിന്തുണയും വാഗ്ദ്ധാനം ചെയ്ത മുഖ്യമന്ത്രി ഐഷയോട് ദ്വീപിലെ പോരാട്ട വിശേഷങ്ങളും തിരക്കി.

ദ്വീപിന് പിന്തുണ നല്‍കിക്കൊണ്ട് കേരളം നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. സര്‍ക്കാരിന്റെ ഈ പിന്തുണയ്ക്ക് നേരിട്ട് കണ്ട് മറുപടി പറയുന്നതിനായിട്ടാണ് ഐഷ ഇന്ന് തലസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞുവെന്ന് ഐഷ പ്രതികരിച്ചു.

തനിക്കെതിരെ എടുത്ത എഫ് ഐ ആര്‍ റദ്ദുചെയ്യുന്നതിനുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നും ബുദ്ധിമുട്ടിക്കുന്ന നടപടികളൊന്നും ഇല്ലെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി.

Top