വിദ്യാര്‍ത്ഥികളോട് ഡല്‍ഹി യൂണിവേഴ്‌സിറ്റി കാട്ടുന്ന വിവേചനം തിരുത്തണമെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: മലയാളവും തമിഴും ഉള്‍പ്പെടെയുളള ഭാഷകള്‍ പഠിച്ച വിദ്യാര്‍ത്ഥികളോട് ഡല്‍ഹി യൂണിവേഴ്‌സിറ്റി കാട്ടുന്ന വിവേചനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മലയാളം, തമിഴ്, തെലുങ്ക്, ഒഡിയ, കന്നഡ, മറാത്തി എന്നീ ഭാഷകളില്‍ ഏതെങ്കിലും പഠിച്ചവരാണെങ്കില്‍ പ്രവേശനത്തിന് കണക്കാക്കുന്ന മാര്‍ക്കില്‍ രണ്ടരശതമാനം കുറയ്ക്കുന്നതായും കത്തില്‍ പറയുന്നു.

ഡല്‍ഹി സര്‍വകലാശാല അംഗീകരിച്ച ആധുനിക ഇന്ത്യന്‍ ഭാഷകളുടെ ലിസ്റ്റില്‍ മലയാളവും തമിഴുമൊന്നും വരുന്നില്ല എന്നതാണ് കാരണം. ഇതുമൂലം പലര്‍ക്കും പ്രവേശനം നഷ്ടപ്പെടുന്നതായും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Top