മാസ്‌ക് ധരിക്കാതെ പിടിക്കപ്പെടുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ടാം തവണ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ 2,000 രൂപയാണ് പിഴ ഈടാക്കകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1426 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Top