ഷാനവാസ്‌ നരണിപ്പുഴയുടെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംവിധായകൻ ഷാനവാസ്‌ നരണിപുഴയുടെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നഷ്ടമായത് ഭാവിവാഗ്ദാനമായ ചലച്ചിത്രകാരനെ’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അബോധാവസ്ഥയിൽ കിടന്ന ഷാനവാസിനെ അട്ടപ്പാടിയിൽ നിന്ന് ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

ഇവിടെ നിന്നും റോഡ് മാർഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. വഴിമധ്യേ വീണ്ടും ഹൃദയാഘാതം സംഭവിച്ചു. രാത്രി 10.21 ന് മരണം സംഭവിച്ചു. മൃതദേഹം സ്വദേശമായ നരണിപ്പുഴയിലേക്ക് കൊണ്ടുപോകും. നരണിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഖബറടക്കും.

Top