ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെകെ ഉഷ.

സ്ത്രീകള്‍ അഭിഭാഷക വൃത്തിയിലേക്ക് വളരെ കുറച്ചു മാത്രം കടന്നു വന്നിരുന്ന കാലത്താണ് സ്വപ്രയത്‌നത്തിലൂടെ ഈ രംഗത്തേക്ക് അവര്‍ കടന്നു വന്നതും ശോഭിച്ചതും. സൗമ്യവും സമഭാവനയോടെയുള്ള പെരുമാറ്റവും അവരുടെ സവിശേഷതയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ തന്നെ അവര്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നുവെന്നും ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top