സംസ്ഥാനത്ത് അസാധാരണ സാഹചര്യം!!! മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവന്തപുരത്ത്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ യോഗം ആരംഭിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ അടക്കമുള്ള ഉന്നത ഉഗ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്തമഴയാണ് പെയ്യുന്നത്. മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ അതി തീവ്രമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ മഴയില്‍ ശമനമുണ്ടാകില്ല. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമായത്. ഈ ന്യൂന മര്‍ദ്ദത്തിന്റെ ശക്തി ഇതുവരെ കുറഞ്ഞിട്ടില്ല. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 33 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 6 പേര്‍ മരിച്ചു. മൂന്നാറടക്കം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

Top